‘ലീഗ് സെക്രട്ടറി പറയുന്നത് വിവരക്കേട്’; ആഞ്ഞടിച്ച് സമസ്ത

മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ലീഗും സമസ്തയും തമ്മില്‍ കടുത്ത ഭിന്നത നിലനിലനില്‍ക്കുന്നുവെന്നും തര്‍ക്കം പരിഹരിക്കാന്‍ ഇരുനേതൃത്വവും ശ്രമിക്കണമെന്നുമാണ് ആവശ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച ഉമര്‍ ഫൈസി  തന്നെ സഖാവാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായും തുറന്നടിച്ചു. സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള യോജിപ്പ് നഷ്ടമായി. അത് തിരിച്ചുപിടിക്കണം. ലീഗ് സെക്രട്ടറിയുടെ സമസ്ത വിരുദ്ധ നിലപാടുമായി ഒരു തരത്തിലും യോജിച്ച് പോകാന്‍ ആകില്ല. സിഐസി വിഷയത്തില്‍ ലീഗ് നേതൃത്വം സമസ്തയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്.

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  സമസ്തയുടെ സ്ഥാനാര്‍ഥിയാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നു. അത് ശരിയല്ലെന്ന് ജിഫ്രി തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഉമര്‍ഫൈസി മുക്കം ലീഗ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പുള്ള ഈ തുറന്ന് പറച്ചില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. എന്നാല്‍ ഈ ഘട്ടത്തില്‍ ലീഗ് മറുപടി പറഞ്ഞ് വിവാദം കൊഴിപ്പിക്കാനുള്ള സാധ്യത കുറവാണ്. പരമാവധി സംയമനം പാലിക്കുകയാകും ചെയ്യുക. 

Samastha against IUML