ഇടുക്കിയില്‍ അഭിമാനിക്കാവുന്ന ലീഡ് ഉണ്ടാകും; പോളിങ് കുറഞ്ഞതില്‍ ആശങ്കയില്ല; ഡീന്‍

HIGHLIGHTS
  • 'യുഡിഎഫ് കേന്ദ്രങ്ങളില്‍ നല്ല പോളിങ്'
  • 'പരമാവധി വോട്ടുകള്‍ എത്തിക്കാന്‍ ശ്രമം നടത്തി'
  • 'പോളിങ് ശതമാനം കുറഞ്ഞത് പഠിക്കും'
dean-kuriakode-idukkin-27
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ പോളിങ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി  ഡീന്‍ കുര്യാക്കോസ്. യുഡിഎഫ് കേന്ദ്രങ്ങളില്‍ നല്ല പോളിങ് ഉണ്ടായി. പരമാവധി വോട്ടുകള്‍ എത്തിക്കാന്‍ ശ്രമം നടത്തി. എങ്കിലും ശതമാനം കുറഞ്ഞതിനെ കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഡീന്‍ മനോരമന്യൂസിനോട് പറഞ്ഞു. യുഡിഎഫിന് അഭിമാനിക്കാവുന്ന ലീഡ് ഇടുക്കിയില്‍ നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 66.37 ശതമാനം പോളിങാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയത്. 

Loksabha Election 2024; Will study low polling rate in Idukki says Dean Kuriakose

MORE IN BREAKING NEWS
SHOW MORE