ലീഗിന്റെ കൊടി വീശിയത് കെഎസ്‌യുക്കാർ ചോദ്യം ചെയ്തു; പ്രചാരണ പരിപാടിക്കിടെ കയ്യാങ്കളി

മലപ്പുറം വണ്ടൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കൊടി വീശിയതിനെ ചൊല്ലി എംഎസ്എഫ്- കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്‌യുക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. പരിപാടിക്ക് കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ എംഎസ്എഫ് പ്രവർത്തകർ ലംഘിച്ചെന്നാണ് കെഎസ്‌യു പറയുന്നത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. കെഎസ്.യുവിൻ്റേയും എം എസ് എഫിൻ്റേയും ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് പ്രശ്നമുണ്ടായത്.

Clash between MSF-KSU activists over flag hoisting during campaign event