ഇ.പി പാവം; രാഷ്ട്രീയ വ്യത്യാസമുള്ളവര്‍ക്ക് പരസ്പരം കാണേണ്ടി വരാം; കെ.വി.തോമസ്

kv-thomas-ep-27
SHARE

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തന്‍റെ സുഹൃത്തും നല്ല മനുഷ്യനും പാവവുമാണെന്ന് കെ.വി. തോമസ്. ഇ.പിയും സുധാകരനും ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നതില്‍ പ്രതികരിക്കേണ്ടത് അവരാണ്. എന്നാല്‍ പൊതുജീവിതത്തില്‍ രാഷ്ട്രീയ വ്യത്യാസമുള്ളവര്‍ക്ക് പരസ്പരം കാണേണ്ടി വരാമെന്നും ഒരുവര്‍ഷം മുന്‍പ് നന്ദകുമാറും ഇ.പിയും താനുമായി കണ്ടത് യാദൃശ്ചികമാണെന്നും കെ.വി. തോമസ് പറഞ്ഞു. ഇ.പി ജാവഡേക്കറെ കണ്ടതടക്കമുള്ള കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KV Thomas on EP Jayarajan

MORE IN BREAKING NEWS
SHOW MORE