ലീഗിന്‍റെ മൂന്നാം സീറ്റ്; അഭിപ്രായം പറയാനില്ലെന്ന് സമസ്ത

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ വേണമെന്ന മുസ്​ലിം ലീഗിന്‍റെ ആവശ്യത്തില്‍ അഭിപ്രായം പറയാനില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ലീഗിന്റെ ആവശ്യം അവരുടെ നേതാക്കള്‍ പറയണം.സമസ്തയ്ക്ക് ഒരുസ്ഥാനാര്‍ഥിയുമായും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,മൂന്നാം സീറ്റെന്ന ലീഗിന്‍റെ ആവശ്യത്തിന്‍മേല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച ആലുവയില്‍ പുരോഗമിക്കുകയാണ്. നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം. പ്രശ്നം സൗഹൃദപരമായി തീര്‍ക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും വിഷയം ചര്‍ച്ചചെയ്ത് സമവായത്തിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

League should raise their voice, no comments on third seat demand ; Samastha