എസ്എസ്എൽസി പരീക്ഷകൾ തുടങ്ങി; ആദ്യദിനം എളുപ്പമെന്ന് വിദ്യാർഥികൾ

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ തുടങ്ങി. മലയാളം ഉൾപ്പെടെ ഒന്നാംഭാഷകളുടെ ഒന്നാംഭാഗം പൊതുവേ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. 

റെഗുലറായി 4,26,999 വിദ്യാർഥികളും പ്രൈവറ്റായി 408 പേരുമാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ 2943 കേന്ദ്രങ്ങൾക്കൊപ്പം ഗൾഫിലും ലക്ഷദ്വീപിലുമായി ഒൻപത് വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മലയാളം ഉൾപ്പെടെ ഒന്നാംഭാഷകളുടെ ഒന്നാംഭാഗം പരീക്ഷകളാണ് ഇന്ന് നടന്നത്. ആറാം തീയതി ഇംഗ്ളീഷ് പരീക്ഷയാണ് അടുത്തത്