എസ്എസ്എൽസി ചോദ്യപേപ്പർ അഴിമതി: പ്രതികള്‍ക്ക് തടവുശിക്ഷ

എസ്.എസ്.എൽ.സി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികള്‍ക്ക് തടവുശിക്ഷ. പ്രിന്റര്‍ അന്നമ്മ ചാക്കോയ്ക്ക് അഞ്ചുവര്‍ഷവും മറ്റ് രണ്ടുപേര്‍ക്ക് നാലുവര്‍ഷം വീതവുമാണ് തടവ്. 2002ല്‍ ചോദ്യപേപ്പര്‍ അച്ചടിച്ചതില്‍ ഒരുകോടി 33 ലക്ഷംരൂപയുടെ അഴിമതിയെന്നാണ് കേസ്. ചോദ്യപേപ്പർ അച്ചടിക്ക് ഇല്ലാത്ത കമ്പനിക്ക് 1.33 കോടി രൂപയാണ് പരീക്ഷാഭവൻ നൽകിയത്.  മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെ പറ്റിച്ച് പണം തട്ടിയതെന്നു സി.ബി.ഐ കുറ്റപത്രം പറയുന്നു .  വിഡിയോ റിപ്പോർട്ട് കാണാം