അറസ്റ്റിന് നീക്കമെന്ന് സിസോദിയ; 'ലക്ഷ്യം ഗുജറാത്തിലെ പ്രചാരണം തടയല്‍'

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നു. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സിസോദിയ പറഞ്ഞു. വീട്ടിലെയും ബാങ്ക് ലോക്കറിലെയും പരിശോധനയ്ക്ക് പിന്നാലെയാണ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നത്. 

അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് മനീഷ് സിസോദിയ ഡൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്ക് എത്തിയത്. കാത്തുനിന്നത് നിരവധി പാർട്ടി പ്രവർത്തകർ. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം തടയുകയാണ് ലക്ഷ്യമെന്ന് സിസോദിയ. അറസ്റ്റും ഉണ്ടാകും.

പിന്നാലെ കൃത്യമായ ആസൂത്രണത്തോടെ വലിയ പ്രകടനമായി സിസോദിയയും പാർട്ടി പ്രവർത്തകരും രാജ്ഘട്ടിലേക്ക് എത്തി. രാജ്ഘട്ടിൽ അരമണിക്കൂർ ചെലവഴിച്ചശേഷം സിബിഐ ആസ്ഥാനത്ത് എത്തി. പിന്നാലെ ചോദ്യംചെയ്യൽ ആരംഭിച്ചു. സിബിഐ അന്വേഷിക്കുന്ന കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. മലയാളി വിജയ് നായരടക്കം രണ്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുമുണ്ട്.

CBI plans to arrest, to keep away from gujarat election says Deli Dy.CM Manish Sisodia