വിദ്വേഷ പ്രസംഗം; കേസിന് പരാതി വേണ്ട; മതം നോക്കാതെ നടപടി വേണം: സുപ്രീംകോടതി

വിദ്വേഷ പ്രസംഗത്തിനെതിരെ  കടുത്ത ഭാഷയില്‍ സുപ്രീംകോടതി. മതേതര രാജ്യത്തിന് ചേര്‍ന്നതല്ലന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. മതത്തിന്‍റെ പേരില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യ മതേതരസ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളില്‍ കേസുക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു. പരാതിക്ക് കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. മതം നോക്കാതെ നടപടിയെടുക്കാന്‍ യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. 

The Supreme Court expressed concern over growing incidents of hate speeches in the country