ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 349

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാര സൂചിക 349ൽ എത്തി. നോയിഡയില്‍ 360 ഉം ഗുരുഗ്രാമില്‍ 319മാണ് വായുനിലവാര സൂചിക. ഡല്‍ഹി ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ പലയിടങ്ങളിലും നില മോശമായി തുടരുന്നു. വിലക്ക് ലംഘിച്ചും ദീപാവലിക്ക് പടക്കം പൊട്ടിച്ചതോടെയാണ് മലിനീകരണം കൂടിയത്. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ദീപാവലിക്കുശേഷമുള്ള ദിവസങ്ങളിലെ വായുനിലവാര സൂചിക മെച്ചമാണെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ജനുവരി വരെ ഡല്‍ഹിയില്‍ പടക്കത്തിന്‍റെ നിര്‍മാണവും ശേഖരണവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഡല്‍ഹി മേഖലയിലെ മലിനീകരണം ഉയരാന്‍ കാരണമാണ്.

Delhi air quality poor despite cracker ban