അന്തരീക്ഷമലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി; ലോകത്തെ മലിനീകരണ നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്!

ഡൽഹിയിലെ വായു ഗുരുതരാവസ്ഥയിൽ. ശ്വാസകോശത്തെ ബാധിക്കുന്ന പുക അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതായി വിദഗ്ധർ. ഗവർണറും ബി ജെ പിയും പരിഹാരനടപടികൾ തടയുന്നു എന്ന് എഎപി. പരാജയം അംഗീകരിച്ച് അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും രാജിവക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.ലോകത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുയാണ് ഡൽഹി. അതിർത്തി മേഖലകളെല്ലാം കനത്ത പുകമഞ്ഞിന് നടുവിലാണ്. വായു നില വാര സൂചിക 430 കടന്നു.നിയന്ത്രണങ്ങളെല്ലാം മറികടന്ന് പഞ്ചാബിലും ഹരിയാനയിലും വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്.മലിനീകരണത്തിന്റെ 26% സംഭവിക്കുന്നത് ഇതുവഴിയാണ്.

കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണ തോത് കൂടുതലാണ്.  521 വാട്ടർ സ്പ്രിംഗളറുകൾ 223 ആന്റി സ്മോഗ് ഗണ്ണുകൾ, 150 മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകൾ എന്നിവ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നുണ്ട്. നിർമ്മാണ - പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ബി ജെ പി ആസ്ഥാനത്ത് തുടർന്ന നിർമ്മാണ പ്രവർത്തങ്ങൾ തടഞ്ഞ  ഡൽഹി സർക്കാർ കരാർ കമ്പനിക്ക് 5 ലക്ഷം രൂപപിഴ ചുമത്തി. വായു മലിനീകരണം തടയുന്നതിൽ ഡൽഹി സർക്കാർ പൂർണ പരാജയമാണെന്ന് ബിജെപിയും പരിഹാരനുപടികൾ ഗവർണറും ബി ജെ പി യും തടയുകയാണെന്ന് എഎപിയും ആരോപിച്ചു.

Severe air pollution in Delhi