ഗുജറാത്തില്‍ നാലാം ക്ലാസുകാരന് 200ല്‍ 212 മാര്‍ക്ക്; പുറത്തായപ്പോള്‍ തിരുത്ത്

gujarat
SHARE

ഗുജറാത്തില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിക്ക് 200ല്‍ 212 മാര്‍ക്ക്. ജലോദ് താലൂക്കിലെ ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് മാര്‍ക്കില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. വന്‍ഷിബെന്‍ മനിഷ്ഭായ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രണ്ട് വിഷയത്തിന് 'ആവശ്യത്തിലധികം' മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടിക്ക് ഗുജറാത്തി ഭാഷ പരീക്ഷക്ക് 200ല്‍ 211 മാര്‍ക്കും കണക്ക് പരീക്ഷക്ക് 200ല്‍ 212 മാര്‍ക്കുമാണ് ലഭിച്ചത്. റിസല്‍ട്ട് പബ്ലിഷ് ചെയ്​തപ്പോള്‍ സംഭവിച്ച പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. പിന്നീട് കുട്ടിയുടെ മാര്‍ക്ക് കറക്ട് ചെയ്ത് ഗുജറാത്തിയില്‍ 191 മാര്‍ക്കും കണക്കിന് 190 മര്‍ക്കും എന്നായി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. 

212 marks out of 200 for a primary school student

MORE IN INDIA
SHOW MORE