എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 4,26,999 കുട്ടികൾ പരീക്ഷാഹാളിലേക്ക്

4,26,999 കുട്ടികൾ ഇന്ന് പരീക്ഷാഹാളിലേക്ക്‌. കേരളത്തിനകത്തും പുറത്തുമായി 2961 കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കുകയാണ്. മലപ്പുറത്തെ പി.കെ.എം. എച്ച് എച്ച് എസ് ആണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുന്ന സ്കൂൾ. പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ 29ന് പരീക്ഷകൾ അവസാനിക്കും. ഇന്ന് മലയാളം ഉൾപ്പെടെയുള്ള ഒന്നാം ഭാഷകളുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.45 ന് പരീക്ഷ ആരംഭിക്കും