വഴിയിൽ നിന്ന് ബസിൽ കയറി ക്രിസ്മസ് പാപ്പയും കരോൾ സംഘവും; വേറിട്ട കാഴ്ച

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ഥിരയാത്രക്കാരും ജീവനക്കാരും ചേര്‍ന്നു ക്രിസ്മസ് ആഘോഷം. തിരുവനന്തപുരം വെഞ്ഞാറു മൂട്ടില്‍ ബോണ്ടു സര്‍വീസിലെ യാത്രക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമാണ് ക്രിസ്മസ് ആഘോഷം നടത്തിയത്. 

വെഞ്ഞാറുമൂട്ടില്‍ നിന്നു കിഴക്കേകോട്ടയിലേക്കായിരുന്നു യാത്ര. സ്ഥിരയാത്രക്കാര്‍ എല്ലാവരും ക്രിസ്മസ് വേഷം ധരിച്ചാണ് ബസില്‍  കയറിയത്. വഴിയില്‍ നിന്നും ക്രിസ്മസ് പാപ്പയും കരോള്‍സംഘവും ബസിലേക്ക് കയറി. പിന്നെ കൊട്ടും പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷം. യാത്രക്കാര്‍ക്ക് സ്നേഹ സമ്മാനവും മധുരവിതരണവും ഉണ്ടായിരുന്നു. ബോണ്ടു സര്‍വീസു തുടങ്ങിയിട്ടും ഒരു വര്‍ഷം പിന്നിട്ടു. വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ്  ബോണ്ട് സര്‍വീസ് ആരംഭിച്ചത്.