ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി കേരളം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി ലോകം. ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന നടക്കും. കേരളത്തില്‍ അര്‍ധരാത്രിയോടെയാണ് കുര്‍ബാന. അതേസമയം, ക്രിസ്മസ് പുതുവത്സര ആഘോഷ ദിവസങ്ങളില്‍ ആള്‍ക്കൂട്ടവും ഒത്തു ചേരലുകളും ജാഗ്രതയോടെ വേണമെന്നാണ് ആരോഗ്യവകുപ്പിന്റ നിര്‍ദേശം. ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി , ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത വര്‍ധിപ്പിക്കാനുളള നിര്‍ദേശം.