ക്രിസ്മസിന് പാട്ടൊരുക്കി ഡേവിഡ് ഷോണ്‍; പാടി അമ്പരപ്പിച്ച് ശ്രേയയും; വി‍ഡിയോ

ആസ്വാദകരുടെ കൊച്ചുമിടുക്കി ശ്രേയ ജയ്ദീപിന്‍റെ 'ബെത്‌ലഹേമിലെ' എന്ന കരോള്‍ഗാനത്തിനു ശേഷം  'തൂമഞ്ജീത്തൽ ' എന്ന പുതിയ പാട്ടുമായി സംഗീത സംവിധാകൻ ഡേവിഡ് ഷോൺ. ബിജു കൊട്ടാരക്കര, ജോർജി വര്ഗീസ്, ഡോ. സജിമോൻ ആന്റണി, തോമസ് തോമസ് എന്നിവരാണ് നിർമാണം. നിതിൻ കെ ചെറിയാൻ, ജോൺസൻ കെ.കെ, ലിങ്കു എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

മനോരമ മ്യൂസികാണ് രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ കരോള്‍ഗാനത്തിന് ശേഷം ഇപ്പോള്‍ ഇറങ്ങിയ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രണ്ടാമത്തെ ഗാനം നെയാ എം, ഡോ. മുരളി കൃഷ്ണന്‍ എന്നിവരാണ് പാടിയിരിക്കുന്നത്. പാട്ടിനെ പൂര്‍ണ്ണ ആസ്വാദകരാക്കിയവരില്‍ രാജേഷ് ചേർത്തല, കേബ ജെരെമിയ എന്നീ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. വിഡിയോ കാണാം.