സ്കൂൾ തുറക്കുന്നതിൽ സന്തോഷം; എങ്കിലും ആശങ്ക; രക്ഷിതാക്കളുടെ മനസ്

സ്കൂള്‍ തുറക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും  കോവിഡിന്റെ ഭീതിക്കിടെ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിന്റെ ആശങ്കയിലാണ് രക്ഷിതാക്കള്‍. കുട്ടികളെ പരാമവധി ക്ലാസുകളിലെത്തിക്കാന്‍ സ്കൂളധികൃതര്‍ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നുണ്ട്.ക്ലാസുകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. അതുവരെയുള്ള സമയം പരമാവധി കളികള്‍ക്കായി മാറ്റിവക്കുകയാണ് കുട്ടികള്‍. അതേ സമയം അമ്മമാരുടെ നെഞ്ചില്‍ തീയാണ്.

ഒാണ്‍ലൈന്‍ ക്ലാസില്‍ നിന്നു കുട്ടികള്‍ക്ക് മോചനം കിട്ടും .പക്ഷേ കോവിഡ് പേടിപ്പെടുത്തുമ്പോള്‍  വിദ്യാലയങ്ങളില്‍  വിടാന്‍ ഭയമുണ്ട്..കൊച്ചു കുട്ടികള്‍ക്ക് ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങള്‍ അറിയാം. അത് ഒന്നുകൂടി വീടുകളില്‍ വച്ച് പഠിപ്പിക്കുന്നു. കുട്ടികളെ ക്ലാസില്‍ വിടാന്‍ മടിക്കുന്ന രക്ഷിതാക്കളുണ്ട് . അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട് സ്കൂള്‍ അധികൃതര്‍.കൂട്ടുകാരെ കാണാമെന്ന സന്തോഷത്തില്‍ ക്ലാസിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് കുട്ടികള്‍. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടാല്‍ കുട്ടികളെ കോവിഡില്‍ നിന്ന് അകറ്റിനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഒാരോ രക്ഷിതാവും .