സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍; വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥികള്‍

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി പ്രത്യേക സോഫ്റ്റ്്വെയര്‍ വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥികള്‍. മാള അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിലാണ് പൊതുതിരഞ്ഞെടുപ്പിനു സമാനമായി ഇലക്ട്രോണിക് വോട്ടിങ് മെഷീനു സമാനമായ സോഫ്റ്റ്്വെയര്‍ ഒരുക്കിയത്. പ്രത്യേക പോളിങ് ബൂത്തും ക്രമീകരിച്ചിരുന്നു  മാള അഷ്ടമിച്ചിറ സ്കൂളിലെ ലിറ്റില്‍ കൈറ്റ്്സ് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കാഴ്ചയാണിത്.

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പ് പോലെതന്നെ നടത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീന് സമാനമായ പ്രത്യേക സോഫ്റ്റ്്വെയര്‍. പോളിങ് ബൂത്ത് ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും പൊതുതിരഞ്ഞെടുപ്പിനു സമാനം. അധ്യാപകരായിരുന്നു പോളിങ് ഓഫിസര്‍മാര്‍. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങള്‍ക്കായി പ്രത്യേകം ബൂത്തുകള്‍. ഇടതു ചൂണ്ടുവിരലില്‍ മഷി പുരട്ടി. മൊബൈല്‍ ഫോണില്‍ സ്ഥാനാര്‍ഥികളുടെ പേരിനു താഴെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബീച്ച് ശബ്ദം വരും. സാമൂഹികശാസ്ത്രം അധ്യാപികയായ കെ.എസ്.പ്രീതയാണ് കുട്ടികള്‍ക്കു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പൊതുതിരഞ്ഞെടുപ്പിന്റെ പ്രധാന്യം കൂടി വിദ്യാര്‍ഥികളെ മനസിലാക്കാന്‍ ഇതുവഴി കഴിഞ്ഞു