സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസില്ല, പഠിപ്പിക്കാൻ അധ്യാപകരും; വലഞ്ഞ് കുട്ടികൾ; പ്രതിഷേധം

ആലപ്പുഴ പുന്നപ്ര അറവുകാട് സ്‌കൂൾ കെട്ടിടത്തിന്  ഫിറ്റ്നസില്ലാത്തതിനാൽ ഹൈസ്കൂൾ കുട്ടികളുടെ പഠനം മുടങ്ങുന്നു. ഫിറ്റ്നസ് ഇല്ലാത്തതിനാൽ ക്ലാസുകൾ നടത്താനാവാതെ വന്നതോടെ 11 അധ്യാപകരെ ടീം ബാങ്കിലേക്ക് മാറ്റി. അധ്യാപകർ ഇല്ലാതായതോടെ വെറുതെ ക്ലാസിലെത്തി മടങ്ങുന്ന കുട്ടികളും രക്ഷിതാക്കളും ഒടുവിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും കലക്ടറെ നേരിൽ കണ്ട് പരാതി പറയുകയും ചെയ്തു.

ഓണ പരീക്ഷയ്ക്കു മുൻപാണ് തങ്ങളുടെ അധ്യാപകരെ ഈ കുട്ടികൾ അവസാനമായി കണ്ടത്. ഹൈസ്കൂൾ വിഭാഗം  കെട്ടിടത്തിന്  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതായതോടെ അത് അധ്യാപകരെയും ബാധിച്ചു. ടീച്ചേഴ്സ് ബാങ്കിലേക്ക് അധ്യാപകരെ മാറ്റിയതോടെ ക്ലാസുകൾ മുടങ്ങി

പത്താം ക്ലാസിൽ ഏഴു ഡിവിഷനിലായി 280 കുട്ടികൾ ഉണ്ട്.പ്രധാന വിഷയങ്ങൾക്കൊന്നും അധ്യാപകരില്ല. സമയത്ത് ഫിറ്റ്നസ് കിട്ടാത്തതിന് കാരണം മാനേജ്മെൻ്റിൻ്റെ അനാസ്ഥയാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം സാങ്കേതിക തടസങ്ങൾ പരിഹരിച്ചെന്നാണ് മാനേജ്മെൻ്റ്പ്രതിനി പ്രതിനിധികളുടെ വിശദീകരണം. വിദ്യാർത്ഥികളും പിടിഎ ഭാരവാഹികളും കലക്ടർ വി.ആർ .കൃഷ്ണ തേജയുടെ അടുത്ത് പരാതിയുമായെത്തി.പ്രശ്നത്തിൽ ഇടപെടാമെന്ന് കലക്ടർ ഉറപ്പു നൽകി