പൊതു തിരഞ്ഞെടുപ്പ് രീതിയില്‍ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

 തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച്   സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ വിദ്യാലയം .തിരുവനന്തപുരം  ശ്രീകാര്യം  ഹൈസ്കൂളാണ് പൊതുതിരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. മൂന്ന് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ 2 ശതമാനം പേര്‍ നോട്ടയിലും വോട്ട് രേഖപ്പെടുത്തി. 

പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു  ശ്രീകാര്യം സര്‍ക്കാര്‍ ഹൈസ്കൂളിലെ തിരഞ്ഞെടുപ്പ്സ്ഥാനാർത്ഥികളുടെ  പ്രചരണം  ,  വോട്ടേഴ്സ് ലിസ്റ്റ് , പോളിംഗ് ബൂത്ത്  ,  പോളിംഗ് ഏജന്റുമാർ പോളിംഗ് ഓഫീസർ,  പ്രിസൈഡിംഗ് ഓഫീസർ തുടങ്ങി എല്ലാം അതേപടി പകർത്തിയുള്ള  ഒരു തെരഞ്ഞെടുപ്പ് . തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഓരോ വോട്ടർമാരെയും അകത്തു കടത്തിവിടുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ.  94% വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തി . 

വോട്ടര്‍ അകത്തെത്തിയാല്‍ ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ ഒത്തുനോക്കിയ ശേഷമാണ്  വോട്ടറുടെ വിരലിൽ മഷി പുരട്ടിയത് . തുടർന്ന് വോട്ട് ചെയ്യാൻ മെഷീനിനടുത്തേക്ക്അവിടെ സജ്ജീകരിച്ച മെഷീനിൽ സ്ഥാനാർത്ഥിയുടെ ചിത്രവും പേരും ചിഹ്നവും. ഇഷ്ട സ്ഥാനാർത്ഥിക്കു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാൽ ബീപ് ശബ്ദം .  

പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തെരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാനാധ്യാപിക 42.89 ശതമാനം വോട്ടോടെ മീനാക്ഷി എം.എസ് വിജയിയാപ്പോള്‍ ,  എട്ടുപേര്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്തിയും കൗതുകമായി.