പറശിനിക്കടവ് മുത്തപ്പന്‍റെ കഥ വെള്ളിത്തിരയിലേക്ക്; മണിക്കുട്ടന്‍ പ്രധാന വേഷത്തില്‍

muthappan
SHARE

പറശിനിക്കടവ് മുത്തപ്പന്റെ കഥ പറയുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന് തുടക്കം. ആചാര വിധി പ്രകാരം മുത്തപ്പൻ വെള്ളാട്ടത്തോട് കൂടിയാണ് ചടങ്ങിന്റെ ടീസറും ഓഡിയോ ലോഞ്ചും നടന്നത്. മണിക്കുട്ടൻ ആണ് ചിത്രത്തിൽ മുത്തപ്പന്റെ വേഷം ചെയുന്നത്. ആചാര വിധി പ്രകാരം ശ്രീ മുത്തപ്പൻ വെള്ളാട്ടം ശ്രദ്ധേയമായി. ഓഡിയോ ലോഞ്ചിന് എത്തിയവർക്കും മുത്തപ്പൻ വെള്ളാട്ടം പുത്തൻ അനുഭവമായിരുന്നു. 

മുത്തപ്പന്റെ സാനിധ്യത്തിൽ ചിത്രത്തിന്റെ സംഗീത സംവിധായകനായ രമേശ് നാരായണൻ ഓഡിയോ ലോഞ്ച് നിർവഹിച്ചു. പറശിനിക്കടവുമായുള്ള ബന്ധവും ഓർമയും രമേശ് നാരായണൻ പങ്കുവച്ചു. മുത്തപ്പൻ വെള്ളാട്ടത്തിന്റെ ഈശ്വര സാനിധ്യത്തിൽ ചിത്രത്തിൽ മുത്തപ്പന്റെ വേഷമിട്ട മണിക്കുട്ടനും പ്രധാന വേഷത്തിൽ എത്തുന്ന ജോയ് മാത്യുവും ചേർന്ന് നിർവഹിച്ചു. 

പറശിനിക്കടവ് മുത്തപ്പന്റെ കഥ പ്രമേയമായ  ചിത്രം മലയാള ചലച്ചിത്ര രംഗത്തു ആദ്യമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ജോയ് മാത്യു, നായിക അല എസ് നയന തുടങ്ങിയവരും ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. പ്രഥിതി ഹൌസ് ക്രിയേഷന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ചന്ദ്രൻ നരിക്കോട് ആണ്.

Sree Muthappan Teaser And Audio Launch

MORE IN KERALA
SHOW MORE