റോഡുകളെല്ലാം ഉരുളെടുത്തു; ഒറ്റപ്പെട്ട് അഴങ്ങാട് ഗ്രാമം; ദുരിതക്കാഴ്ച

ഉരുൾപൊട്ടലില്‍ റോഡ് എല്ലാം തകർന്നത്തോടെ ഒറ്റപ്പെട്ട് കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് ഗ്രാമം. ഇരുന്നൂറോളം പേരാണ് കിടപ്പാടം നഷ്ടമായി ക്യാംപുകളില്‍ കഴിയുന്നത്. റോഡ് നശിച്ചതോടെ കിലോ മീറ്ററുകളോളം ചുമന്നാണ് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത്. 

ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലാണ് പ്രദേശത്ത് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ ഇവിടേക്കുള്ള റോ‍ഡ് പൂര്‍ണമായി തകര്‍ന്നതോടെ പ്രദേശം ഒറ്റപ്പെടുകയായിരുന്നു. 

പലര്‍ക്കും വീടും കൃഷിയിടവും നഷ്ടമായി. ഏകദേശം 70 ഏക്കറോളം കൃഷി സ്ഥലം നശിച്ചെന്നാണ് വിലയിരുത്തല്‍. പ്രദേശം ഇനി വാസയോഗ്യമല്ലെന്നും നാട്ടുകാര്‍ പറയുന്നു. ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. 

MORE IN KERALA