മൂന്നാർ ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

മൂന്നാർ ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ ദേവികുളം ഗ്യാപ്പ് റോഡിലാണ് മണ്ണിടിഞ്ഞത്. 

രാത്രി ഒന്‍പത് മണിയോടെയാണ് വന്‍തോതില്‍ മണ്ണിടിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്ന് ബൈസന്‍വാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. കഴിഞ്ഞ മാസം ഇവിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാര്‍ മറിഞ്ഞ് അപകടമുണ്ടായിരുന്നു. 

ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു. കഴിഞ്ഞമാസം ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞ് രണ്ടാഴ്ചയോളം ഗതാഗതം സ്തംഭിച്ചിരുന്നു