സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയ ഗുരുതര പ്രതിസന്ധിയില്‍

cardiac-surgery
SHARE

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ഹൃദയ ശസ്ത്രക്രിയ ഗുരുതര പ്രതിസന്ധിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോപ്ളാസ്റ്റി നിലച്ചു. കോഴിക്കോട് , കോട്ടയം മെഡിക്കല്‍ കോളജുകളില്‍ മൂന്ന് ദിവസത്തേയ്ക്കുളള ഉപകരണങ്ങളുടെ സ്റ്റോക്ക് മാത്രമാണുളളത്. 143 കോടി കുടിശികയായതോടെ ഹൃദയ ശസ്ത്രക്രിയ ഉപകണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തി വച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.  

തിരുവനന്തപുരം പൂഴനാട് സ്വദേശി മണിയന്‍ നെഞ്ചുവേദനയേത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത് . ഇന്നലെ ആന്‍ജിയോപ്ളാസ്റ്റി നിര്‍ദേശിച്ചിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് ആശുപത്രിയില്‍ നിന്ന് വിളിച്ചറിയിച്ചു. 

ഇന്നലെ ശസ്ത്രക്രിയ നടത്താനിരുന്ന കേസുകളില്‍ 13 പേരെയും മടക്കിവിട്ടു. 7 ആന്‍ജിയോഗ്രാം മാത്രമാണ് നടന്നത്. കാത്ത് ലാബ് സൗകര്യമുളള 19 ആശുപത്രികളില്‍ 143 കോടി കുടിശികയായതോടെയാണ് ഒന്നാം തീയതി മുതല്‍  കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 49 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി, കോട്ടയം മെഡിക്കല്‍ കോളജ് 17 കോടി,  എറണാകുളം ജനറല്‍ ആശുപത്രി 10 കോടി എന്നിങ്ങനെയാണ് കുടിശിക. പരിയാരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും കുടിശിക നല്കിയതോടെ വിതരണം പുനസ്ഥാപിച്ചു. 

Cardiac surgery in government hospitals in the state is in serious crisis

MORE IN KERALA
SHOW MORE