സുഗന്ധഗിരി മരംമുറി; സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് വനം മന്ത്രി

shasheendran
SHARE

വയനാട് സുഗന്ധഗിരിയിലെ മരംമുറിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഡി.എഫ്.ഒയുടെ വിശദീകരണം തേടാതെയുള്ള നടപടി കോടതിയില്‍ തിരിച്ചടിയാവുമെന്ന് കണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. അനുമതി നല്‍കിയതില്‍ കൂടുതല്‍ മരം മുറിച്ചതില്‍ ഗുരുതര വീഴ്ചയാണുണ്ടായതെന്നും ആരോപണ വിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ മനോരമ ന്യൂസിനോട്. 

സൗത്ത് വയനാട് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ മരവിപ്പിച്ചതിലാണ് രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന ആക്ഷേപം വനംമന്ത്രി നിഷേധിച്ചു. വിശദീകരണം തേടാതെ നടപടിയെടുത്തതിനെതിരെ ഡിഎഫ്ഒ കോടതിയെ സമീപിച്ചാല്‍ തിരിച്ചടി നേരിടുമെന്ന് കണ്ടാണ് സസ്പെന്‍ഷന്‍ ഉത്തരവ് വേഗത്തില്‍ പിന്‍വലിച്ചത്. 

സുഗന്ധഗിരിയിലേത് ഗുരുതര വീഴ്ചയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി. അന്വേഷണ പരിധിയില്‍ കൂടുതലാളുകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ സമയബന്ധിതമായി നടപടിയുണ്ടാവുമെന്നും വനംമന്ത്രി വ്യക്തമാക്കി.

The Forest Minister said that the Chief Minister's office did not intervene to withdraw the suspension of the officials

MORE IN KERALA
SHOW MORE