പണ്ടാര അടുപ്പിൽ തീ പകർന്നു; ഭക്തജനങ്ങൾക്ക് സാഫല്യമായി ആറ്റുകാൽ പൊങ്കാല

ആറ്റുകാലമ്മയ്ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്തജനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് ഇക്കുറി നിരത്തുകളിലോ പൊതുയിടങ്ങളിലോ അടുപ്പുകള്‍ നിരന്നില്ല. ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് പതിവുതെറ്റാത പൊങ്കാലയിടുന്ന സിനിമാതാരങ്ങളും വീടുകളിലാണ് പൊങ്കലയര്‍പ്പിച്ചത്.

ആറ്റുകാല്‍ ക്ഷേത്രമുറ്റത്തെ പണ്ടാരടുപ്പില്‍ തീനാളം പകര്‍ന്നതോടെ വീടുകളിലെ പൊങ്കാലയടുപ്പുകളും ജ്വലിച്ചു. വ്രതനിഷ്ഠയോടെ ഭക്തര്‍ ചടങ്ങുകള്‍ നിറവേറ്റി. എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെഇത്തണ പൊങ്കാലഅര്‍പ്പിക്കണമെന്ന ക്ഷേത്രം ട്രസ്റ്റിന്റെ അഭ്യര്‍ഥന എല്ലാവരും പാലിച്ചു. 

സാധാരണ മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീടുകളിലെത്താറുള്ളവരും യാത്ര ഒഴിവാക്കി.  ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം എല്ലാവര്‍ഷവും പൊങ്കാലയിടാറുള്ള താരങ്ങളും വീടുകളിലാണ് പൊങ്കാലയിട്ടത് നടിയും ടെലിവിഷന്‍ അവതാരകയുമായ ആനിയ്ക്കും ഭര്‍ത്താവ് ഷാജി കൈലാസിനും ഒരേയൊരുപ്രാര്‍ഥന മാത്രം ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിക്കാത്തതിനാല്‍ പൊങ്കല നിവേദ്യവും വീട്ടില്‍ത്തന്നെ