ഭക്തി സാന്ദ്രം; മനം നിറച്ച് പൊങ്കാല; പതിവ് തെറ്റിക്കാതെ താരങ്ങൾ

ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആനിയും ചിപ്പിയും വീട്ടുമുറ്റത്ത് പൊങ്കാലയിട്ടപ്പോള്‍ കുടുംബത്തോടൊപ്പം കാരണവരായി സുരേഷ് ഗോപിയും പൊങ്കാല ചടങ്ങില്‍ പങ്കെടുത്തു.

മഹാമാരിയുടെ ദിനങ്ങള്‍ മറികടന്നു പോയകാലത്തെ പൊങ്കാലദിനങ്ങള്‍ തിരിച്ചുവരണമേയെന്നതായിരുന്നു വീട്ടുമുറ്റങ്ങളില്‍ പൊങ്കാലയിടുമ്പോഴും ഇവരുടെ പ്രാര്‍ഥന. ആനി മക്കളോടൊപ്പം മൂന്നു കലങ്ങളിലാണ് പൊങ്കാലയിട്ടത്.

ചിപ്പിയുടെ പൊങ്കാല  അമ്മയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു. പൊങ്കാലയിട്ട ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം കാരണവരുടെ സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്തവര്‍ഷം ദേവിസന്നിധിയില്‍ പൊങ്കാലയിടാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു