തരിശായി കിടന്നത് കാൽ നൂറ്റാണ്ട്; ഇപ്പോൾ നൂറ് മേനി വിളവ്

കാൽ നൂറ്റാണ്ടായി തരിശു കിടന്ന വടക്കൻ പറവുർ ആലങ്ങാട് എഴുവച്ചിറയിലെ 25 ഏക്കറിൽ നൂറ് മേനി വിളവ്. നാട് മുഴുവൻ ആഘോഷമാക്കി കൊയ്ത്തുൽസവം നടന്നു. വിളവെടുക്കാനെത്തിയതാകട്ടെ സിനിമ താരങ്ങളായ സുബി സുരേഷും രജിനി ചാണ്ടിയും. 

മുണ്ടും ഷർട്ടും തലയിൽ തോർത്തും കെട്ടി കർഷക വേഷത്തിൽ സുബി സുരേഷ്, കേരള സാരിയുടുത്ത് രജിനി ചാണ്ടി.  കൈയ്യിൽ അരിവാളുമേന്തി ഇരുവരും ചുവടുകൾ വെയ്ക്കുന്നത് കണ്ട് ഇത് എതെങ്കിലും സിനിമ ഷൂട്ടിങ്ങാണെന്ന് ധരിച്ചെങ്കിൽ തെറ്റി, വടക്കൻ പറവൂർ ആലങ്ങാട് എഴുവച്ചിറയിൽ നടന്ന 

കൊയ്ത്തുൽസവത്തിന്റെ ആവേശ കാഴ്ചയാണിത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ പുരുഷൻ നാടൻ പാട്ടിന് തുടക്കമിട്തോടെ വേദിയിലിരുന്ന സുബി സുരേഷും രജിനി ചാണ്ടിയും അരിവാളുമേന്തി പാടത്തേക്കിറങ്ങി. കർഷകർക്കൊപ്പം ഇരുവരും മൽസരിച്ച് കൊയ്തു. 

പുലരി കർഷക കൂട്ടായ്മയുടെ പരിശ്രമത്തിന്റെ ഫലമായാണ് കാൽ നൂറ്റാണ്ടിലധികമായി തരിശു കിടന്ന പാടം പഴയ സ്ഥിതിയിലെത്തിച്ചത്.