ചേർത്തല ചെറുപ്പമാകുമോ?; നാട്ടുകാരുടെ പോരാട്ട ചരിത്രം

തലമുതിര്‍ന്ന നേതാക്കളില്‍ നിന്ന് ചേര്‍ത്തല ചെറുപ്പക്കാരിലേക്ക് ഇത്തവണ മാറുമോ? സിപിഐയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്ന ആലപ്പുഴയിലെ രണ്ടുമണ്ഡലങ്ങളില്‍ ഒന്നാണ് ചേര്‍ത്തല. നാട്ടുകാരായ നേതാക്കള്‍ തമ്മിലുളള തീപാറുന്ന പോരാട്ടങ്ങളുടെ ചരിത്രമാണ് ചേര്‍ത്തല മണ്ഡലത്തിനുള്ളത്. 

ചേര്‍ത്തല മുനിസിപാലിറ്റിയും വയലാര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകളും ചേര്‍ന്നാല്‍ ചേര്‍ത്തല മണ്ഡലമായി. രാഷ്ട്രീയ ബലാബലത്തിനൊപ്പം സാമുദായിക സമവാക്യങ്ങളും ചേര്‍ത്തല മണ്ഡലത്തെ ചില തിരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാറുണ്ട്.