നവവധുവിന്റെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ചേര്‍ത്തലയില്‍ നവവധു ഹെനയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് അപ്പുക്കുട്ടന്‍ അറസ്റ്റില്‍. തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 26നാണ് ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർടിൽ ശരീരത്തിലെ മുറ്റവുകൾ കണ്ട് ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചു. തുടർന്ന് ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഏഴുമാസം മുൻപായിരുന്നു വിവാഹം. കൊല്ലം സ്വദേശിയാണ് ഭർത്താവ് അപ്പുക്കുട്ടൻ. വിഡിയോ റിപ്പോർട്ട് കാണാം.