പരിസ്ഥിതി നേരിടുന്ന പ്രതിസന്ധികളെ കവിതയിലൂടെ തുറന്നുകാട്ടി ഒരു പ്രക്യതി സ്നേഹി

പരിസ്ഥിതി ദിനത്തില്‍ കവിതകൊണ്ട്  പ്രകൃതിക്കൊരു ഒരു സ്നേഹസമ്മാനമൊരുക്കിയ  കലാകാരനെ പരിചയപ്പെടാം. 'കാടിന്റെ ദുംഖം' എന്ന പേരില്‍ പുറത്തിറങ്ങിയ തന്റെ കവിതയിലൂടെ പരിസ്ഥിതി നേരിടുന്ന പ്രതിസന്ധികളെയാണ് ഹരിദാസ് ചേര്‍ത്തല എന്ന പ്രക്യതി സ്നേഹി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. 

കാടിന്റെ നൊമ്പരമാണ് ഈ വരികളിലൂടെ പുനര്‍ജനിച്ചത്..കാടിനോടുള്ള കാടത്തങ്ങള്‍ അവസാനിപ്പിക്കണം എന്ന ഒാര്‍മപ്പെടുത്തലാണ് ഈ ദൃശ്യങ്ങള്‍. പ്രകൃതിക്കൊരു സ്നേഹ സാന്ത്വനമാണ് ഈ കവിത. ഹരിദാസ് ചേര്‍ത്തലയാണ് കവിതയെഴുതിയതും ഒപ്പം ദൃശ്യാവിഷ്ക്കാരത്തില്‍ അഭിനയിച്ചതും.പച്ചപ്പിനോടുള്ള പ്രണയം തന്നെയാണ് ഇതിനെല്ലാം പ്രചോദനമായതെന്ന് കവി പറയുന്നു

മരങ്ങളുടെയും പുഴയുടേയും ദയനീയ കഥ പറയാന്‍ തിരഞ്ഞെടുത്തത് ഇടുക്കിയെയാണ്. ആലപ്പി ഋഷികേശ്് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കവിത ആലപിച്ചത് അജയന്‍.പി ജയരാജാണ്.