തേരോട്ടം തുടരാന്‍ പുനലൂരിൽ പി.എസ്.സുപാല്‍; നേരിടാൻ രണ്ടും കൽപിച്ച് രണ്ടത്താണി

കൊല്ലം ജില്ലയില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് കരുതുന്ന മണ്ഡലങ്ങളിലൊന്നാണ് പുനലൂര്‍. അഞ്ചാം തവണയും തേരോട്ടം തുടരാന്‍ സിപിഐനിയോഗിച്ചിരിക്കുന്നത് മുന്‍ എം.എല്‍.എ പി.എസ്.സുപാലിനെയാണ്. തീപ്പൊരി പ്രാസംഗികനായ അബ്ദുറഹിമാൻ രണ്ടത്താണിെയ ഇറക്കിയിരിക്കുകയാണ് മുസ്്ലിം ലീഗ്.മണ്ഡലത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണ് പി.എസ്.സുപാല്‍. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമങ്കത്തിന് ഇറങ്ങുകയാണ്.കഴിഞ്ഞ തവണ യുഡിഎഫ് തെക്കന്‍കേരളത്തില്‍ മുസ്്ലീം ലീഗിന് നല്‍കിയ സീറ്റാണ് പുനലൂര്‍. ഇത്തവണയും അത് ആവര്‍ത്തിച്ചതിനെതിരെ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ അബ്ദുറഹിമാന്‍ രണ്ടത്താണി മല്‍സരിക്കാന്‍ എത്തിയതോടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു. ഇരുപതിനായിരത്തിന് മുകളില്‍ വോട്ടു നേടുമെന്നാണ് പാര്‍ലമെന്റ് തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ ഉയര്‍ത്തി ബിജെപി അവകാശപ്പെടുന്നത്.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പുനലൂര്‍ മണ്ഡലത്തില്‍ 1991 ലാണ് കോണ്‍ഗ്രസ് അവസാനമായി വിജയിച്ചത്.