അധ്യാപക നിയമനത്തിൽ ക്രമക്കേട്; ഉപവാസവുമായി സെനറ്റേഴ്‌സ് ഫോറം

കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിൽ ക്രമക്കേടുകൾ ആരോപിച്ചു  ഭരണ കാര്യാലയത്തിന് മുന്നില്‍ യു.ഡി.എഫ് സെനറ്റേഴ്‌സ് ഫോറം  ഉപവാസം. വിവാദങ്ങള്‍ക്കിടയിൽ  സിന്‍ഡിക്കേറ്റ് യോഗവും നടക്കുന്നുണ്ട്. അധ്യാപക നിയമന ഇന്റര്‍വ്യൂ റാങ്ക് ലിസ്റ്റിനും ,പുതിയ രജിസ്ട്രാറെ നിയമിക്കുന്നതിനും അംഗീകാരം നല്‍കിയേക്കും. 

പിന്നാക്ക സംവരണ സമുദായങ്ങള്‍ക്ക് കഴിഞ്ഞ കാല നിയമനങ്ങളില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതിൽ  പരിഹാരത്തിനായി ബാക്ക് ലോഗ്  നികത്താന്‍ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന്  സര്‍വകലാശാല തയ്യാറായിട്ടില്ല. അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപന  സമയത്ത് ഏതെല്ലാം തസ്തികകളാണ് സംവരണം ചെയ്തതെന്ന കണക്കും സര്‍വകലാശാല രഹസ്യമാക്കി വെച്ചു എന്നും ആരോപണം ഉയരുന്നു.  യു.ഡി.എഫ്  സെനറ്റേഴ്‌സ് ഫോറത്തിന്റെ ഉപവാസം എം.എൽ.എ അബ്ദുൽ ഹമീദ് ഉദ്ഘടനം ചെയ്തു.  

ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം പുരോഗമിക്കുമയാണ്.അധ്യാപക നിയമന ഇന്റര്‍വ്യൂ റാങ്ക് ലിസ്റ്റിനും ,പുതിയ രജിസ്ട്രാറെ നിയമിക്കുന്നതിനും അംഗീകാരം  നല്‍കുമെന്നാണ് സൂചന.