ഗതാഗതം നിശ്ചലമാക്കി വിഴിഞ്ഞത്ത് ഉപരോധം; പലർക്കും യാത്ര മുടങ്ങി

തിരുവനന്തപുരത്തെ തീരമേഖലയിലെയും ദേശീയപാതയിലെയും ഗതാഗതം നിശ്ചലമാക്കി വിഴിഞ്ഞം സമരസമിതിയുടെ റോഡ് ഉരോധം.മൽസ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഉപരോധം വൈകുന്നേരം മൂന്നിന് സമാപിച്ചു. വിമാനത്താവളത്തിലേക്കുള്ള വഴി അടഞ്ഞതോടെ പലർക്കും യാത്ര മുടങ്ങി. 

കഴക്കൂട്ടം - കാരോട് ദേശീയപാത ബൈപ്പാസിൽ ചാക്ക ജംക‌‌്‌ഷനിലായിരുന്നു ഉപരോധസമരത്തിന്റെ പ്രധാന മുഖം. അപ്രതീക്ഷിതമായി മേൽപ്പാലവും സമരക്കാർ തടഞ്ഞു. വള്ളങ്ങളുമായെത്തിയാണ് പാതയുടെ നാലുവരിയും സര്‍വീസ് റോഡും ഉപരോധിച്ചത് ഇതോടെ ദേശീയപാതയിലെ ഗതാഗതം നിശ്ചലമായി. സർക്കാരിന്റെ പിടിവാശിയാണ് വഴിതടയലിലേക്ക് നയിച്ചതെന്ന് സമരസമിതി. ഇതിനിടെ ഓൾ സെയ്ൻ്റ് കോളജിൻ്റെ ബസ് മേൽപ്പാലത്തിൽ കുടുങ്ങി

പിന്നീട് കുട്ടികളെ ചാക്കപാലത്തിന്റെ മറുവശത്ത് എത്തിച്ച് പോലീസ് വാഹനത്തിൽ കൊണ്ടു പോയി. തുമ്പ തീരദേശറോഡ് ആറ്റിങ്ങല്‍ മൂന്നുമുക്ക് , ബസ് സ്റ്റാന്‍ഡ് ,ഉച്ചക്കട, പൂവാർ, തിരുവല്ലം, സെക്രട്ടറേറിയറ്റ് നട  ഉൾപ്പടെ ആറുകേന്ദ്രങ്ങളിലായിരുന്നു ഉപരോധം. എം.ജിറോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. VSSC യിലേതടക്കം വാഹനങ്ങൾ  കടന്നുപോകാൻ  അനുവദിച്ചില്ല. കലക്ടറുടെ ഉത്തരവ് ലംഘിച്ച് വിഴിഞ്ഞത്തും ഉപരോധം തീര്‍ത്തു. നഗരത്തിലെ റോഡ് ഉപരോധത്തെ