20 രൂപ കൂലി കുറഞ്ഞു; ഡ്രൈവർക്ക് നേരെ സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം

CITU-BPCL
SHARE

20 രൂപ കൂലി കുറഞ്ഞതിന് ബിപിസിഎല്‍ ഡ്രൈവർക്ക് ഏൽക്കേണ്ടി വന്നത് ക്രൂര മർദനം. തൃശൂർ കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട കൂലി തർക്കത്തിലാണ് ഡ്രൈവർ ശ്രീകുമാറിനെ സിഐടിയു തൊഴിലാളികൾ മർദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി അമ്പലമുകളിലെ ബിപിസിഎല്‍  ഡ്രൈവർമാർ മിന്നൽ പണിമുടക്കിലാണ്.

അതി ക്രൂരമായ മർദനമാണ് തൃശൂർ കൊടകരയിൽ വച്ച് കൂലി തർക്കത്തിൽ ഡ്രൈവർക്ക് ഏൽക്കേണ്ടി വന്നത്. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞതിനാണ് മർദനം. മർദനത്തിന്റെ സി സി ടീവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മർദനമേറ്റ ഡ്രൈവർ ശ്രീകുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മർദനത്തിൽ പ്രതിഷേധിച്ചു പ്ലാന്റിലെ 200 ഓളം തൊഴിലാളികൾ ആണ് പണി മുടക്കുന്നത്. മർദിച്ച citu തൊഴിലാളികൾക്ക് എതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നാണ് ഡ്രൈവർ മാരുടെ നിലപാട്. സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലെ 140 ഓളം ലോഡ് സർവീസുകൾ മുടങ്ങി. സമരം തുടർന്നാൽ ഭാരത് ഗ്യാസിന്റെ പാചക വാതക വിതരണം പ്രതിസന്ധിയിൽ ആകും. സംഭവത്തിൽ സിഐടിയു നേതാക്കൾ പ്രതികരിച്ചിട്ടില്ല.

Driver brutally beaten by CITU workers 

MORE IN KERALA
SHOW MORE