ക്ഷേത്രത്തിന്റെ പേരിൽ മന്ത്രവാദം; രവിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് പേരാമ്പ്ര കായണ്ണയിലെ മന്ത്രവാദി ചാരുപറമ്പിൽ രവിക്കെതിരെ ജനകീയ പ്രതിഷേധം. രവിയുടെ വീട്ടിലേക്ക് സർവ്വകക്ഷി സംഘനകളും നാട്ടുകാരും ബഹുജന മാർച്ച് നടത്തി. സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്. ക്ഷേത്രത്തിന്റെ പേരിൽ ചാരുപറമ്പിൽ രവി മന്ത്രവാദ കേന്ദ്രം നടത്തുന്നു എന്നാരോപിച്ചാണ് കായണ്ണ പഞ്ചായത്തിലെ ജനങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. 

രവിയെ അറസ്റ്റു ചെയ്യണം മന്ത്രവാദ കേന്ദ്രം അടച്ചുപൂട്ടണം എന്നിവയാണ് ആവശ്യം രവിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലിസ് കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണം ഉയർന്നു. മന്ത്രവാദ കേന്ദ്രം അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മാർച്ചിൽ പങ്കെടുത്ത സ്ത്രീകൾ പറഞ്ഞു. കഴിഞ്ഞ ഏഴു മാസമായി ഈ കേന്ദ്രത്തിനെതിരെ സമരസമിതി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലാണ്.

Public protest against sorcerer Charuparambil Ravi