ആഭിചാരക്രിയക്ക് കാർമികത്വം വഹിച്ച നാലാമനാര്?; ആര്യയുടെ സന്ദേശം; നിർണായകം

അരുണാചലില്‍ മലയാളികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. മൂവരും വിചിത്ര വിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. ഇത് കണ്ടെത്താനായി ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. മൂവരുടെയും മാതാപിതാക്കളുടെ മൊഴിയും എടുക്കും

ആര്യയും ദേവിയും തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിൽ വച്ചാണ് സുഹൃത്തുക്കളായതെന്നാണ് കരുതുന്നത്. ഇവിടത്തെ സഹപ്രവർത്തകരായ അധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് സാവകാശം തേടിയിട്ടുണ്ട്. രഹസ്യ ഭാഷയിലുള്ള ഇമെയിലുകൾ വഴിയാണ് മൂവരും വിശ്വാസത്തെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം കൈമാറിയിരുന്നത്.  2021 ലെ ഇമെയിലുകൾ വീണ്ടെടുത്തിട്ടുണ്ട്. അരുണാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് പുറപ്പെട്ട ദിവസം വരെയുള്ള മെയിലുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങി. അല്പം സമയം എടുത്താണെങ്കിലും മരണത്തിലേക്ക് നയിച്ച അന്ധവിശ്വാസത്തെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കണ്ടെത്താൻ ആകുമെന്ന് പ്രതീക്ഷയിലാണ് തിരുവനന്തപുര സിറ്റി പോലീസ്.

നവീൻ, ദേവി, ആര്യ എന്നിവരുടെ മരണത്തിൽ പുറത്തുനിന്നുള്ളവരുടെ സ്വാധീനം ഉറപ്പിച്ചു പുതുതായി രൂപീകരിച്ച അന്വേഷണസംഘം. മരണപ്പെട്ട മൂന്നു പേരുടെയും ഇമെയിൽ ചാറ്റുകൾ പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം അനുസരിച്ചുള്ള സാത്താൻ സേവയാണു മരണകാരണമെങ്കിൽ ഈ ആഭിചാരപ്രക്രിയയിൽ മുഖ്യകാർമികൻ മരിക്കാറില്ല. സാധരാണ സാത്താൻസേവ കേസുകളിൽ കൊലപാതകം നടത്താൻ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. എന്നാൽ ഇവിടെ നവീനും ആര്യയും ദേവിയും ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയായിരുന്നു. അങ്ങനെയെങ്കിൽ മുഖ്യ കാർ‌മികൻ ആരായിരുന്നുവെന്നാണു ചോദ്യം. 

Deaths of Keralites in Arunachal hotel: SIT to crack 'black magic' mystery

Enter AMP Embedded Script