വിചിത്ര വിശ്വാസത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് സൂചന; ആര്യയുടെയും ദേവിയുടെയും ഞരമ്പ് മുറിച്ചത് സമ്മതത്തോടെ

അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ മലയാളികളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് വിചിത്ര വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വ്യത്യസ്ത പേരുകളിൽ ഉള്ള നിരവധി ഈമെയിൽ സന്ദേശങ്ങൾ. ഡോൺ ബോസ്കോ എന്ന പേരിൽ ഇമെയിൽ അയച്ചിരുന്നത് ആര്യ എന്നും സൂചന. മറ്റ് വ്യത്യസ്ത ഇമെയിൽ ഐഡികൾ ഉപയോഗിച്ചതും ആര്യയും ദേവിയും നവീനും എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ മൂവരും തമ്മിൽ വ്യത്യസ്ത ഇമെയിൽ ഐഡികളിൽ നിന്ന് സംസാരിച്ചത് എന്തിനാണെന്ന് ദുരൂഹത തുടരുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഇവരെ മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്‍റെ പ്രേരണയ്ക്ക് പിന്നിൽ നാലാമത് ഒരാളുടെ പങ്ക് കണ്ടെത്തിയിട്ടില്ല. ഇതുവരെ ലഭിച്ച തെളിവുകൾ വിലയിരുത്തി ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തിൽ ഒരു അന്തിമ നിഗമനത്തിലേക്ക് എത്താം എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം ആര്യയേയും ദേവിയുടെയും സമ്മതത്തോടെ നവീനാണ് അവരുടെ കൈ ഞരമ്പ് മുറിച്ചു കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.  

Police to probe suspicious emails recovered from Naveen and Arya's laptops