വെന്തുരുകി കേരളം; 24 മണിക്കൂർ കൂടി ഉഷ്ണ തരംഗ സാധ്യത തുടരും; മുന്നറിയിപ്പ്

heat
SHARE

പാലക്കാടിനും തൃശൂരിനും പിന്നാലെ കൊല്ലത്തും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ്. 24 മണിക്കൂർ കൂടി ഉഷ്ണ തരംഗ സാധ്യത തുടരും . തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. പൊരിയുന്ന ചൂടിൽ കരിയുകയാണ് നാടൊട്ടുക്കും  മനുഷ്യർ. 41 ഡിഗ്രി വരെ ചൂടനുഭവപ്പെടുന്ന പാലക്കാടും 40 ഡിഗ്രിയിലെത്തിയ തൃശൂരും ജനങ്ങൾ വെന്തുരുകുകയാണ്. 

കൊല്ലത്തും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലൊഴികെ 37 ഡിഗ്രിക്ക് മുകളിലാണ് താപനില. പകൽ 11നും 3 നുമിടയിൽ തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.  കള്ളക്കടലൽ പ്രതിഭാസത്തിന് സാധ്യത ഉള്ളതിനാൽ കടലാക്രമണ മുന്നറിയിപ്പും തുടരുന്നു. 

ഇതിനിടെ ചില ജില്ലകളിലെങ്കിലും മഴ കനിയുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. 

kollam-heatwave-alert

MORE IN KERALA
SHOW MORE