ലംബോര്‍ഗിനി ഫോട്ടോഗ്രാഫി പ്രൊജക്ടിന് മലയാളി ടച്ച്; ‘ടു ഇറ്റലി ഫോര്‍ ഇറ്റലി’ ശ്രദ്ധേയം

ഇറ്റാലിയന്‍ സൂപ്പര്‍ കാറായ ലാംബൊര്‍ഗീനിയുടെ ഗ്ലോബല്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി പ്രൊജക്ടില്‍ മലയാളി സാനിധ്യവും. കോവിഡ് കാലത്ത്  ‘ടു ഇറ്റലി ഫോര്‍ ഇറ്റലി’ തീമില്‍ ലാംബൊര്‍ഗീനി ഒരുക്കിയ പ്രോജക്ടിലാണ് കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഫീച്ചര്‍ വീഡിയോ ചെയ്തിരിക്കുന്നത്. മലയാളികളായ വിമല്‍ ചന്ദ്രനും ഷരണ്‍ വേലായുധനുമാണ് വീഡിയോയ്ക്ക് പിന്നില്‍. ഇരുവരും പ്രോജക്ടിനെകുറിച്ച് മനോരമ ന്യൂസുമായി സംസാരിച്ചു