പാരമ്പര്യത്തിന്റെ തലയെടുപ്പോടെ അംബാസിഡർ; ആറു പതിറ്റാണ്ടുകൾ അണിനിരത്തി റാലി

പാരമ്പര്യത്തിന്റെ തലയെടുപ്പുമായി എറണാകുളം പിറവത്ത് അംബാസിഡര്‍ റാലി. ആറു പതിറ്റാണ്ട് പഴക്കമുള്ള കാറുകള്‍വരെ അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്.

ഇവനാണ് കൂട്ടത്തില്‍ കേമന്‍. 1961 മോഡല്‍. കോട്ടയം കൂരോപ്പട സ്വദേശി ഹരികൃഷ്ണന്റെ സ്വന്തം അംബി. പല മോഡലുകളിലായി അംബാസിഡര്‍ ഗാംഭീര്യം പിറവം സെന്റ ജോസഫ്സ് സ്കൂള്‍ മൈതാനത്ത് അങ്ങിനെ നിരന്നു കിടന്നു. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അനൂപ് ജേക്കബ് എം.എല്‍.എയും സ്റ്റിയറിങ് പിടിക്കാനുള്ള മോഹം മറച്ചുവച്ചില്ല.

അംബാസിഡര്‍ കാര്‍ പ്രേമികളുടെ കൂട്ടായ്മയായ ആംബ്രോക്സ് കോട്ടയമാണ് റാലി സംഘടിപ്പിച്ചത്.പിറവം ടൗണ്‍ ചുറ്റി ഇലഞ്ഞിവരെയായിരുന്നു റാലി.

MORE IN KERALA