ഇടതുവശത്തുകൂടി മറികടക്കൽ; കാര്‍ ടിപ്പറിന്റെ അടിയിൽപെട്ടു; വിഡിയോ

വാഹനത്തെ തെറ്റായ വശത്തു കൂടി മറികടക്കൽ പലപ്പോഴും വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ്.  അത്തരത്തിലൊരു വിഡിയോയാണ് തെലുങ്കാനയിലെ കരീംനഗർ എന്ന സ്ഥലത്തിന് പുറത്തുവരുന്നത്.

ടിപ്പർലോറിയെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച കാറാണ് അപകടമുണ്ടാക്കിയത്. നാലുവരിപാതയിലെ ഒരു വരിയിൽ ബാരിക്കേഡ് വച്ചത് കാർ ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതാണ് അപകട കാരണം. ബാരിക്കേഡ് എത്തുന്നതിന് മുൻപ് ടിപ്പറിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ കാർ ടിപ്പറിന്റെ മുന്നിൽ പെട്ടു.

വേഗത്തിലായിരുന്ന ടിപ്പർ കാറിനെ ഏറെദൂരം നിരക്കി നീക്കിയതിന് ശേഷമാണ് നിന്നത്. അപകടത്തിൽ വാഹനത്തിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് കൂടുതൽ അപകടമുണ്ടാകാതെ രക്ഷപ്പെട്ടതെന്ന് വിഡിയോയിൽ നിന്ന് മനസിലാകും.