വടക്കന്‍ കേരളത്തില്‍ പ്രത്യേക കര്‍മ്മ പദ്ധതി ‘മിഷന്‍ 60’; സീറ്റ് ഇരട്ടിയാക്കാൻ കോൺഗ്രസ്

വടക്കന്‍ കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്. മലബാറില്‍ നിലവിലുള്ള ആറ് സീറ്റുകള്‍ ഇരട്ടിയെങ്കിലും 

ആക്കിയെടുക്കാനാണ് ശ്രമം. ഇതിനായി മിഷന്‍ 60 എന്നുപേരിട്ട കര്‍മ്മ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. 

മലബാറില്‍ യുഡിഎഫിനുള്ള 23 സീറ്റുകളില്‍ ആറെണ്ണം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇവ 16 എങ്കിലും ആക്കുകയാണ് കര്‍മ്മ പദ്ധതിയുെട ലക്ഷ്യം. 

കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള 60 മണ്ഡലങ്ങളിലും മികച്ച പ്രകടനം ലക്ഷ്യം വച്ച്  ഓപ്പറേഷന്‍ 60 എന്നു പേരിട്ട കര്‍മ്മ പദ്ധതിക്ക് തുടക്കം 

കുറിച്ചുകഴിഞ്ഞു.  ജനശക്തി എന്ന സോഫ്റ്റ്െവയറുപയോഗിച്ച് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പട്ടികയ്ക്കൊപ്പം വോട്ടര്‍ പട്ടിക കൂടി വിശകലനം ചെയ്താണ് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളെ കണ്ടെത്തിയത്.

മലബാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി. മോഹനന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒരോ മണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി സെക്രട്ടറിമാരെ ഏല്‍പ്പിക്കും. മണ്ഡലം തലങ്ങളില്‍ ഡിസിസി ഭാരവാഹികള്‍ക്കും ബൂത്ത് തലങ്ങളില്‍ ബ്ലോക്ക് ഭാരവാഹികള്‍ക്കുമാകും ചുമതല.