മനോഹരമായ പുൽക്കൂടും വെള്ളച്ചാട്ടവും; ക്രിസ്മസ് ആഘോഷമാക്കി ആശാഭവൻ

ക്രിസ്മസ് ആഘോഷം എല്ലാവരുടേതുമാണന്ന സന്ദേശം നൽകുകയാണ് തിരുവനന്തപുരം  പിരപ്പൻകോട് സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജിലെ ആശാഭവനിലെ കുട്ടികൾ. വേദനകൾക്കും പ്രതിസന്ധികൾക്കും ഇടയിൽ വലിയ പുൽക്കൂട് ഉണ്ടാക്കിയാണ് കുട്ടികൾ ക്രിസ്മസിനെ വരവേറ്റത്.

വേദനകളുടെ ലോകത്ത് നിന്ന് ഉയിർത്തെണീക്കുന്ന കുട്ടികളാണിവർ. എച്ച് ഐ വി ബാധിതരടക്കം നൂറോളം കുട്ടികളാണ് ആശാഭവനിലെ അന്തേവാസികൾ. മറ്റു കുട്ടികളോടും കുടുംബാംഗങ്ങളോടുമൊത്ത് ക്രിസ്മസ് ആഘോഷിക്കാൻ കഴിയാത്ത ഈ കുട്ടികൾ പക്ഷെ തോറ്റു കൊടുത്തില്ല. മനോഹരമായ പുൽക്കൂടും വെള്ളച്ചാട്ടവും ഒരുക്കി അവർ ക്രിസ്മസ് രാവിനെ ആഘോഷരാവാക്കി. എല്ലാവരും ചേർന്ന് കേക്ക് മുറിച്ചു ആഘോഷിച്ചതോടെ ആശാ ഭവനിൽ സന്തോഷ കിരണങ്ങൾ പിറന്നു.

രണ്ടാഴ്ചയിലേറെ കഷ്ടപ്പെട്ടാണിവർ മനോഹരമായ പുൽക്കൂടും വെള്ളച്ചാട്ടവും ഒരുക്കിയത്. അര നൂറ്റാണ്ടിലേറെയായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നതാണ് ഫാദർ ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിലുള്ള മലങ്കര മെഡിക്കൽ വില്ലേജ്