അടിസ്ഥാന സൗകര്യങ്ങളില്‍ റെയില്‍വേയുടെ അലംഭാവം; ടിടിഇമാര്‍ സൂചനാ സമരം നടത്തി

TTE-Strike
SHARE

അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുന്നതിൽ റെയിൽവേയുടെ അലംഭാവം ആരോപിച്ച്  ടി.ടി.ഇമാർ വിശ്രമ മുറി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ടി.ടി.ഇമാർക്കെതിരെ ആക്രമണം പതിവായിട്ടും റെയിൽവേയുടെ അലംഭാവം തുടരുന്നുവെന്നാണ് ആക്ഷേപം. പാലക്കാട് ഡിവിഷന് കീഴിൽ മൂന്ന് സ്‌റ്റേഷനുകളിലായിരുന്നു സൂചനാ സമരം. 

എല്ലാ ടി.ടി.ഇ വിശ്രമമുറികളിലും എ.സി, ശുദ്ധജലം, ഭക്ഷണശാല, വനിതാ ടി.ടി.ഇ മാർക്ക് പ്രത്യേക വിശ്രമമുറി തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനം വൈകുന്നതിലാണ് പ്രതിഷേധം. മതിയായ അടിസ്ഥാന സൗകര്യങ്ങൾ നൽകി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികൾ നവീകരിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ടി.ടി.ഇ മാർക്കെതിരായ ആക്രമണവും പതിവാകുന്നു. പ്രത്യക്ഷ സമരമല്ലാതെ മറ്റ് മാർഗമില്ലെന്ന് ജീവനക്കാർ പറഞ്ഞു. 

ഷൊർണൂർ, കണ്ണൂർ, മംഗളൂരു സ്‌റ്റേഷനുകളിലെ ടി.ടി.ഇമാരാണ് വിശ്രമമുറികൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. തീരുമാനം വൈകിയാൽ കടുത്ത സമരമുറകളിലേക്ക് നീങ്ങുമെന്ന് സംയുക്ത യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Railways' laxity in infrastructure; TTEs staged protest

MORE IN KERALA
SHOW MORE