പനി കൂടി വിസർജ്യത്തിൽ മുങ്ങിക്കിടന്നു; കോവിഡ് രോഗിയുടെ ദുരിതം; ഗുരുതരപരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസയും പരിചരണവും നിഷേധിക്കപ്പെട്ടതായി കോവിഡ് ബാധിച്ച യുവതിയുടെ ഗുരുതര പരാതി. പനി കൂടി വിസർജ്യത്തിൽ മുങ്ങി കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. യുവതി പറയുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നവംബർ 26നാണ് കോവിഡ് ബാധിച്ച വട്ടപ്പാറ സ്വദേശിനി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . പനിയും ശ്വാസം മുട്ടലുമുണ്ടായിരുന്ന യുവതിക്ക് കുത്തിവയ്പെടുത്തു. പിന്നീട് ശരീരവേദനയും ക്ഷീണവും കൂടിയെന്നാണ് ലക്ഷ്മി പറയുന്നത്. മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും പരിഗണിച്ചില്ല. 

കിടക്കയില്‍ തന്നെ വിസർജിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ന്യൂമോണിയ ബാധിച്ചതിനേത്തുടർന്നാണ് കുത്തിവയ്പ് നല്കിയതെന്നും കൃത്യമായ പരിചരണം നല്കുന്നണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു.