ജില്ലാ ഡെവലപ്മെന്‍റ് കമ്മിഷണർ നിയമനം; റവന്യൂ വകുപ്പിന് അതൃപ്തി

ജില്ലാ ഡെവലപ്മെന്‍റ് കമ്മിഷണര്‍മാരുടെ നിയമനത്തില്‍ അതൃപ്തിയുമായി റവന്യൂ വകുപ്പും ജില്ലാ പ്്ളാനിംങ് ഉദ്യോഗസ്ഥരും.  ഒാഫീസ് അനുവദിക്കുന്നതും ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നല്‍കുന്നതും  സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളിലാണ് ഐ..എ.എസ് ഉദ്യോഗസ്ഥരെ ജില്ലാ വികസനത്തിന്‍റെ ചുമതലക്കൊപ്പം അസിസ്റ്റന്‍റ് ജില്ലാ മജിസ്ട്രേറ്റ്എന്ന നിലയിലും നിയമിച്ചത്. 

വികസന പ്രവര്‍ത്തനങ്ങളില്‍കലക്ടര്‍മാരെ സഹായിക്കുക, വകുപ്പ് സെക്രട്ടറിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക, വികസനപദ്ധതികളിലെ നിയമതടസ്സങ്ങള്‍ നീക്കുക എന്നിവയാണ് ഡെവലപ്മെന്‍റ് കമ്മിഷണര്‍മാര്‍ക്ക്  ചുമതലയായി നല്‍കിയത്. എന്നാല്‍ അതിനൊപ്പം ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാനും പൊലീസും മറ്റ് അന്വേണ ഏജന്‍സികളുമായി  ഏകോപനം നടത്താനും ഇവര്‍ക്ക് അധികാരം നല്‍കിയതാണ് റവന്യൂ വകുപ്പിനെ ചൊടിപ്പിച്ചത്. ഡെവലപ്മെന്‍റ് കമ്മിഷണര്‍മാര്‍ റവന്യൂ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. റവന്യൂ മന്ത്രിക്ക് ഇക്കാര്യങ്ങളില്‍ അതൃപ്തിയുണ്ട്. കലക്ടര്‍ക്ക് കീഴില്‍ 

ഇപ്പോള്‍കൃത്യമായുള്ള ഭരണ സംവിധാനമുള്ളപ്പോള്‍ റവന്യൂ വകുപ്പിന് പുറത്തു നിന്നൊരു ഉദ്യോഗസ്ഥനെക്കൂടി അതില്‍ തിരുകികയറ്റുന്നത് ഉചിതമാകില്ലെന്നാണ് വിലയിരുത്തല്‍. സിപിഐ നിയന്ത്രണത്തിലുള്ള ജോയിന്‍റ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തു.

 ജില്ലാ പ്്ളാനിംങ് ഒാഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ പുതിയ ഡവലപ്മെന്‍ര് കമ്മിഷണറുടെ ഒാഫീസിലേക്ക് നിയോഗിക്കണം, ഒാഫീസിന് പ്്ളാനിംങ് ഒാഫീസില്‍ സ്ഥലം നല്‍കണം എന്നിവയോടും അനുകൂല പ്രതികരണമല്ല വന്നിട്ടുള്ളത്. സ്ഥലപരിമിതി ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ജില്ലാ പ്്ളാനിംങ് ഒാഫീസര്‍മാര്‍ കലക്ടര്‍മാരെ സമീപിച്ചിട്ടുണ്ട്, ഉദ്യോഗസ്ഥരെ വിട്ടുനല്‍കുക പ്രയാസമാണെന്ന് എറണാകുളം ജില്ലാ പ്്ളാനിങ് ഒാഫീസറും രേഖാമൂലം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാകലക്ടര്‍മാര്‍ക്ക് കീഴില്‍ 

ഡെവലപ്മെന്‍റ് കമ്മിഷണര്‍മാരായി ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചത്. സെപ്റ്റംബര്‍ 30നാണ് നിയമന ഉത്തരവ് നല്‍കിയത്.