മുട്ടില്‍ മരംമുറി: ഒ.ജി. ശാലിനിക്കെതിരായ പരാമര്‍ശം ഒഴിവാക്കി സര്‍ക്കാർ

മുട്ടിൽ മരം മുറി  കേസിൽ വിവരാവകാശ വിവരങ്ങൾ നല്കിയ റവന്യു വകുപ്പ് ഡപ്യൂട്ടി സെക്രട്ടിറിയായിരുന്ന  ഒ.ജി. ശാലിനിക്കെതിരായ വിവാദ പരാമർശം സർക്കാർ  ഒഴിവാക്കി.  ഉദ്യോഗസ്ഥ എന്ന നിലയിൽ  ശാലിനിയുടെ ആത്മാർഥതയിൽ സംശയമുണ്ടെന്ന അഡീ. ചീഫ് സെക്രട്ടറി വി ജയതിലകന്റെ  കുറിപ്പ്  സർക്കാർ ഇടപെട്ട് തിരുത്തിക്കുകയായിരുന്നു.  എന്നാൽ  ശാലിനിയുടെ ഗുഡ് സർവീസ്  എൻട്രി റദ്ദാക്കിയ നടപടി തുടരും. മുട്ടിൽ മരം മുറി വിവാദത്തിന് കാരണമായ വിവരവാകാശ രേഖകൾ ചോർത്തിയത് ശാലിനിയാണെന്ന് ധരിച്ചായിരുന്നു കടുത്ത പരാമർശം ജയതിലക് ഫയലിൽ എഴുതിയത്. മികച്ച ഉദ്യോഗസ്ഥയെന്ന ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഫയലിലാണ് ഉദ്യോസ്ഥക്കെതിരെ പരാമർശം എഴുതിയത്.   വ്യക്തപരമായി  നടത്തിയ ആക്ഷേപത്തിനെതിരെ ശാലിനി സർക്കാരിന് പരാതി നൽകി.  വനിത ഉദ്യോഗസ്ഥക്കെതിരെ  ഫയലിൽ കുറിച്ച പരാമർശം ഉചിതമല്ലെന്ന് റവന്യൂമന്ത്രി കെ രാജൻ ജലതിലകിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തിരുത്തിൽ വരുത്താൻ ജലതിലക് നിർബന്ധിതനായത്. ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിന് പിന്നാലെ ശാലിനിയെ റവന്യൂവകുപ്പിൽ നിന്ന് മാറ്റിയിരുന്നു. സെക്രട്ടറിയേറ്റിന് പുറത്ത് വിദ്യാഭ്യാസ വകുപ്പിലേക്കായിരുന്നു മാറ്റം. വിവാദ പരാമർശം തിരുത്തിയെങ്കിലും  ശാലിനിയുടെ ഗുഡ് സർവീസ്  എൻട്രി റദ്ദാക്കിയ നടപടി തുടരും. നേരത്തെ ശാലിനിയെ റവന്യൂവകുപ്പിൽ നിന്ന് വിദ്യാഭ്യസവകുപ്പിലേക്ക് മാറ്റിയിരന്നു. സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയായിരുന്നു സർക്കാരിന്റ പ്രതികാര നടപടി.