കടൽ ഭിത്തിക്കായി കടൽ സമാധിയുമായി സ്ത്രീകൾ; വേറിട്ട പ്രതിഷേധം

കടൽ ഭിത്തിക്കായി കടൽ സമാധിയുമായി സ്ത്രീകൾ. കൊച്ചി ചെല്ലാനത്ത് ജനകീയവേദി നടത്തി വരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിൻ്റെ ഭാഗമായാണ് 33 സ്ത്രീകൾ കടലിൽ ഇറങ്ങി വേറിട്ട പ്രതിഷേധം നടത്തിയത്. 

ആയുസ്സിന്റെ സമ്പാദ്യം സംരക്ഷിക്കാനാണ് മാസങ്ങൾക്ക് മുൻപ്  ചെല്ലാനം ജനത അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സമരത്തിന്റെ  സമരം 333 ആം ദിവസത്തിലേക്ക്  കടന്നപ്പോൾ 33 സ്ത്രീകൾ കടലിൽ  ഇറങ്ങി ആർത്തലച്ചെത്തുന്ന തിരമാലകളെ പോലും വകവെക്കാതെ വേറിട്ട പ്രതിഷേധം കാഴ്ച വച്ചത് 

തീരദേശത്ത് കടൽഭിത്തിയും, പുലിമുട്ടും യഥാർത്ഥ്യമാകാതെ  അനിശ്ചിതകാല റിലേ നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് ചെല്ലാനം ജനകീയവേദി

ഗൊണ്ട് പറമ്പ് ഗ്യാപ്പിൽ കടലിലേക്ക് ഇറങ്ങി സ്ത്രീകൾ നടത്തിയ  സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചെല്ലാനം ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളിൽ ആയി 300 പേർ നിരാഹാര സമരവും നടത്തിയിരുന്നു