സൈബർ സുരക്ഷ വെല്ലുവിളിയെന്ന് ഡിജിപി; 'കൊക്കൂൺ' സമ്മേളനത്തിനു സമാപനം

സൈബർ സുരക്ഷ ചർച്ച ചെയ്യാൻ കേരള പൊലീസ് സംഘടിപ്പിച്ച കൊക്കൂൺ രാജ്യാന്തര സമ്മേളനത്തിനു സമാപനം. വിവിധ രാജ്യങ്ങളിൽ നിന്നായി അയ്യായിരം പ്രതിനിധികൾ പങ്കെടുത്തു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സൈബർ സുരക്ഷിത്വത്തെ കുറിച്ചു ബോധവൽക്കരിക്കുന്നതിനാണ് എല്ലാ വർഷവും വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് പൊലീസിന്റെ നേതൃത്വത്തിൽ കൊക്കൂൺ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.പതിവിൽ നിന്നു വ്യത്യസ്തമായി വെർച്വൽ പതിപ്പായാണ് കൊക്കൂൺ സംഘടിപ്പിച്ചത്.വിവിധ രാജ്യങ്ങളിൽ നിന്നായി 5000 ത്തിൽ അധികം പേർ പങ്കെടുത്ത സമ്മേളനം രണ്ടു മില്യണിൽ അധികം ആളുകൾ വീക്ഷിച്ചതായി പൊലീസ് അവകാശപ്പെടുന്നു. സൈബർ സുരക്ഷിതത്വത്തെക്കുറിച്ച് ബോധവൽക്കരിക്കുന്ന ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ കോൺഫറൻസായി കൊക്കൂൺ മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു

വർത്തമാനകാലത്ത് സൈബർ സുരക്ഷ വലിയ വെല്ലുവിളിയായി നിൽക്കുന്നെന്നു പൊലീസ് മേധാവി ലോക് നാഥ് ബഹ്റ പറഞ്ഞു .പൊലീസ്ബാങ്കിങ്ങ് ,പൊതു മേഘലാ സ്ഥാപനങ്ങൾ സൈബർ സുരക്ഷയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. എ ഡി ജി പി മനോജ് എബ്രഹാമിന്റ നേതൃത്വത്തിലാണ് കൊക്കൂൺ 2020 സംഘടിപ്പിച്ചത്